‘നല്ല നാളേക്കായി' ഒപ്പ് ശേഖരണ ക്യാമ്പയിന്റെ ഉദ്ഘാടനം കൊല്ലം ജില്ലാകലക്ടര്‍ നിര്‍വഹിച്ചു

rut

കൊല്ലം :   തദ്ദേശ സ്വയംഭരണവകുപ്പ്, രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാന്‍ കൊല്ലം ടീം എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍   ‘നല്ല നാളേക്കായി’   പ്രോഗ്രാമിന്റെ ഭാഗമായി കലക്‌ട്രേറ്റില്‍ സംഘടിപ്പിച്ച ഒപ്പ് ശേഖരണ ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാകലക്ടര്‍ അഫ്‌സാന പര്‍വീണ്‍ നിര്‍വഹിച്ചു. 

അഷ്ടമുടി കായല്‍ തീരദേശ നിവാസികള്‍ക്ക്  കായലിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ലഖുലേഖകള്‍ വിതരണം ചെയ്തു.  ശ്രീ നാരായണ  കോളജ് എന്‍ എസ് എസ് അംഗങ്ങളുമായി ചേര്‍ന്ന്  ബിച്ച് ശുചീകരണം നടത്തി. തദ്ദേശ സ്വയംഭരണവകുപ്പ്  ജോയിന്റ് ഡയറക്ടര്‍ സാജു ഡേവിഡ്, ഡെപ്യൂട്ടി ഡയറക്ടര്‍ അജയകുമാര്‍ എന്നിവര്‍  പങ്കെടുത്തു.

Share this story