ശുചിത്വസാഗരം പദ്ധതിയുമായി കൊല്ലം കോര്‍പ്പറേഷന്‍

dfh


കൊല്ലം :  വാടി കടപ്പുറത്ത് നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തുകൊണ്ട് ‘ശുചിത്വ സാഗരം സുന്ദരതീരം കടല്‍ തീരത്ത് നിന്ന് പ്ലാസ്റ്റിക് നിര്‍മാര്‍ജനം’ പദ്ധതിയുടെ ഉദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു.  

തങ്കശ്ശേരി ഹാര്‍ബരിലെയും അനുബന്ധ ലേല ഹാളുകളുടെയും പരിസരത്തും കടല്‍തീര്‍ത്തും കുന്നൂകൂടി കിടക്കുന്ന പ്ലാസ്റ്റിക മാലിന്യങ്ങള്‍ തൊഴിലുറപ്പ് തൊഴിലാളികളെയും സന്നദ്ധ പ്രവര്‍ത്തകരെയും മറ്റ് തൊഴിലാളികളെയും ഉള്‍പ്പെടുത്തി വൃത്തിയാക്കി തരംതിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നതാണ് പദ്ധതി.  ഇതിനായി  കോര്‍പ്പറേഷന്‍ പത്ത് ലക്ഷം രുപ വകയിരുത്തിയിട്ടുണ്ട്.


    വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാകുമാരി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജയന്‍, കൗണ്‍സിലര്‍മാരായ റോമി, സ്റ്റാന്‍ലി, മിനിമോള്‍, ജോര്‍ജ്ജ് ഡി കാട്ടില്‍  ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍, ഫിഷറീസ് എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ തസ്‌നിമാബീഗം തുടങ്ങിയവര്‍  പങ്കെടുത്തു.

Tags