കെ കെ കൃഷ്ണൻ അനുസ്മരണവും മാധ്യമ പുരസ്‌കാര വിതരണവും നടത്തി

google news
ssss

കൂത്തുപറമ്പ് : മാതൃഭൂമിയുടെ ദീർഘകാലം കൂത്തുപറമ്പ് ലേഖകനും കൂത്തുപറമ്പിന്റെ വികസന പ്രവർത്തനങ്ങൾക്ക് ദിശാ സൂചിക നൽകുകയും ചെയ്ത കെ കെ കൃഷ്ണന്റെ 22 ആം ചരമ വാർഷിക ദിനത്തിൽ  അനുസ്മരണവും കെ കെ കൃഷ്ണൻ സ്മാരക മാധ്യമ പുരസ്‌കാരം വിതരണവും  സംഘടിപ്പിച്ചു.മീഡിയ വർക്കേഴ്സ് വെൽഫയർ സൊസൈറ്റി, വേങ്ങാട് സാന്ത്വനം എഡുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവ സംയുക്തമായാണ്  അനുസ്മരണം സംഘടിപ്പിച്ചത്. കെ പി മോഹനൻ എംഎൽഎ അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനവും  പുരസ്കാര ദാനവും നിർവഹിച്ചു.

2022 വർഷത്തെ പ്രാദേശിക പത്രപ്രവർത്തകനുള്ള പുരസ്കാരം മാതൃഭൂമി പാട്യം ലേഖകൻ ടി സി സുധാകരനും ദൃശ്യമാധ്യമ മേഖലയിലെ പുരസ്കാരം കണ്ണൂർ വൺ ചാനലിലെ ഡാങ്കെ പൂക്കാടും 2023 വർഷത്തെ പ്രാദേശിക പത്രപ്രവർത്തക പുരസ്കാരം മലയാള മനോരമ കൂത്തുപറമ്പ് ലേഖകൻ എൻ ധനഞ്ജയനും പ്രാദേശിക ചാനൽ പ്രവർത്തകനുള്ള പുരസ്‌കാരം കണ്ണൂർ വിഷൻ ചാനലിലെ അർജുൻ ബാബുരാജും ഏറ്റുവാങ്ങി. എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ സാഹീൻ സജീവ് ചന്ദ്രോത്തിന് കെ പി മോഹനൻ എംഎൽഎ ഉപഹാരം നൽകി ആദരിച്ചുപുരസ്‌കാര നിർണയ സമിതി ചെയർമാൻ റഫീഖ് പാണപ്പുഴ അധ്യക്ഷത വഹിച്ചു പി രവീന്ദ്രൻ, വി രാജീവൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.പാലാപറമ്പ് സ്നേഹനികേതൻ മദർ സുപ്പീരിയർ വിക്ടോറിയ, സാന്ത്വനം ചെയർമാൻ പ്രദീപൻ തൈക്കണ്ടി,സെക്രട്ടറി സനോജ് നെല്ല്യാടൻ, അഭിനവ് ജയപ്രകാശ്,, ആദിൽ സനോജ്, പുരസ്കാര നിർണയ സമിതി സെക്രട്ടറിയും കെ കെ കൃഷ്ണന്റെ മകനുമായ ശരത് കൃഷ്ണൻ, ഹേമന്ത് കൃഷ്ണൻ സംസാരിച്ചു

Tags