കേരള സ്‌റ്റേറ്റ് സെല്‍ഫ് ഫിനാന്‍സിങ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ ഏകദിന സെമിനാർ നടത്തും

കണ്ണൂര്‍: കേരള സ്‌റ്റേറ്റ് സെല്‍ഫ് ഫിനാന്‍സിങ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ കണ്ണൂര്‍ സര്‍വകലാശാല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ പുതിയ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വിഷന്‍ 2023- നടപ്പിലാക്കുന്നതിനും ഇതിനായി കോളേജുകളെ സജ്ജമാക്കുന്നതിനുമായി ഏകദിന സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ്‌ക്‌ളബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മെയ് 27-ന് രാവിലെ പത്തുമണി മുതല്‍ കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടക്കുന്ന സെമിനാര്‍ കേന്ദ്രസര്‍വകലാശാല രജിസ്ട്രാര്‍ ഡോ. എം.മുരളീധരന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്യും. അസോ. പ്രസിഡന്റ് എം.പി. എ റഹീം അധ്യക്ഷനാകും. ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വാശ്രയകോളേജുകളുടെ പങ്ക് എന്ന വിഷയത്തില്‍ ഡോ.പി.കെ ബാബു പ്രബന്ധം അവതരിപ്പിക്കും. കെ.സി മഹ്മൂദ്, സജുജോസ്, ഡോ.ഷാഹുല്‍ ഹമീദ്, വി. എന്‍ മനോജ് എന്നിവര്‍ പ്രസംഗിക്കും. സമാപന സമ്മേളനം കെ.വി സുമേഷ് എം. എല്‍. എ നിര്‍വഹിക്കും.
സര്‍ക്കാരിന്റെയോ മറ്റു ഏജന്‍സികളുടെയോ സാമ്പത്തിക സഹായമില്ലാതെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ കോളേജുകളിലാണ് എണ്‍പതു ശതമാനം വിദ്യാര്‍തഥികള്‍ പഠനം നടത്തുന്നത്. കേന്ദ്രവിദ്യാഭ്യാസ നയത്തോട് കണ്ണൂര്‍ സര്‍വകലാശാലയുള്‍പ്പെടെ കകേരളത്തിലെ സര്‍വകലാശാലകള്‍ പുറം തിരിഞ്ഞു നില്‍ക്കരുതെന്നും വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പഠനത്തിന് പോകാതിരിക്കാന്‍ പുതിയ കോഴ്‌സുകള്‍ തുടങ്ങാന്‍ തയ്യാറാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ എം.പി. എ റഹീം, സജു ജോസ്, ഡോ.ഷാഹുല്‍ ഹമീദ് എന്നിവര്‍ പങ്കെടുത്തു,