കേരള റിപ്പോർട്ടേഴ്സ് & മീഡിയപേഴ്സൺസ് യൂണിയൻ തളിപ്പറമ്പ് മേഖല സമ്മേളനം നടന്നു
തളിപ്പറമ്പ് : കേരള റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് തളിപ്പറമ്പ് മേഖല സമ്മേളനം പ്രസ്സ് ഫോറം ഹാളിൽ നടന്നു. കെ ആർ എം യു സംസ്ഥാന വൈസ് പ്രസിഡണ്ട് ജെയിംസ് ഇടപ്പള്ളിൽ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിൽ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ക്ഷേമനിധി ബോർഡ് രൂപീകരികണമെന്നും തളിപ്പറമ്പ് നഗരസഭ ബസ്സ് സ്റ്റാന്റിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നും കെ ആർ എം യു തളിപ്പറമ്പ് മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
tRootC1469263">മേഖല പ്രസിഡണ്ട് എം വി രാജേഷ് അധ്യക്ഷത വഹിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ആര്യനന്ദ സി ബൈജുവിനെ ജില്ലാ കമ്മിറ്റി അംഗം പി എം ദേവരാജൻ അനുമോദിച്ചു. മേഖല സെക്രട്ടറി കെ വി അബ്ദുൾ റഷീദ്, വിമൽചേടിച്ചേരി, ബി കെ ബൈജു , ടി വി രവിചന്ദ്രൻ , വിനോദ് നിടുവാലൂർ, പ്രമോദ് ചേടിച്ചേരി, മാളവിക ദിനേശ്, ലിറ്റി പീറ്റർ , അമൽ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് എം വി രാജേഷ്, സെക്രട്ടറി ബി കെ ബൈജു , ട്രഷറർ ടി വി രവിചന്ദ്രൻ തുടങ്ങിയവരെ സമ്മേളനം തിരഞ്ഞെടുത്തു.
.jpg)


