കേരള പോലീസ് അസോസിയേഷൻ കെ എ പി 4 ബറ്റാലിയൻ കണ്ണൂർ ജില്ലാ കൺവെൻഷൻ നടന്നു

google news
ssss

കണ്ണൂർ : കേരള പോലീസ് അസോസിയേഷൻ കെ എ പി 4 കണ്ണൂർ ജില്ലാ കൺവെൻഷൻ ബറ്റാലിയൻ ഡ്രിൽ ഹാളിൽ കല്യാശ്ശേരി എം എൽ എ  വിജിൻ എം ഉത്ഘാടനം ചെയ്തു.  കെ എ പി 4 ബറ്റാലിയൻ കമണ്ടന്റ് ശ്രീ വിഷ്ണു പ്രദീപ്‌ IPS മുഖ്യ അഥിതി ആയിരുന്നു.  കേരള പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ സുരേഷ് ബാബു അധ്യക്ഷനായ ചടങ്ങിൽ കണ്ണൂർ പോലീസ് സംഘടനാ നേതാക്കളായ രാധാകൃഷ്ണൻ കാവുബായി, ബാബു. ടി,  രാജേഷ് p v, രമേശൻ വെള്ളോറ, sകണ്ണൂർ സിറ്റി ജില്ലാ സെക്രട്ടറി സിനീഷ്, കണ്ണൂർ റൂറൽ  ജില്ലാ സെക്രട്ടറി പ്രിയേഷ് അസിസ്റ്റന്റ് കമണ്ടന്റ് മാരായ സാലു k തോമസ്, രാമൻ  എം പി, സംസ്ഥാന നിർവഹക സമിതി അംഗം അഭിജിത് എന്നിവർ ആശംസ നേർന്നു സംസാരിച്ചു.  

സംഘടന റിപ്പോർട്ട്‌ അവതരിപ്പിച്ച് കൊണ്ട് സംസ്ഥാന ട്രഷറർ സുധീർ ഘാൻ സംസാരിച്ചു.  ലാലു ടി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ സിനിലാൽ ആർ പി അനുസ്മരണ പ്രമേയവും, ശ്രീജേഷ് പിവി പ്രമേങ്ങളും, ശ്രീജേഷ്  ചട്ടുകപ്പാറ  വരവ് ചെലവ് കണക്കും അവതരിപ്പിച്ചു .  ജില്ലാ സെക്രട്ടറി അനിരുദ്  അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൻമേലും, സംഘടന  റിപ്പോർട്ടിന്മേലും ചർച്ചയും മറുപടിയും നടന്നു.  വൈകീട്ട് നടന്ന കലാസന്ധ്യയിൽ മയ്യിൽ നന്തുടി കലാ സംഘം അവതരിപ്പിച്ച പാട്ടൊളം പരിപാടിയും അരങ്ങേറി.

Tags