കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ കോൺഗ്രസ്സ് സംസ്ഥാന സമ്മേളനം കണ്ണൂരിൽ
കണ്ണൂർ:കേരള മുനിസിപ്പൽ ആന്റ് കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ്സി (കെ എം സി ഡബ്ലു സി) ന്റെ മുപ്പത്തി എട്ടാമത് സംസ്ഥാന സമ്മേളനംമാർച്ച് ഏഴ്, എട്ട് തീയ്യതികളിൽ കണ്ണൂരിൽ നടക്കുമെന്ന് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ടി എ രാധാകൃഷ്ണൻ വാർത്താ സമ്മേളനത്തിൽഅറിയിച്ചു ,ജില്ലാകോൺഗ്രസ്സ് കമ്മിറ്റി ഓഫീസ് ഹാളിലാണ് പരിപാടി.
tRootC1469263"> ഏഴിന് കാലത്ത്പത്ത്മണിക്ക് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും.തുടർന്ന് സംസ്ഥാന കമ്മിറ്റി യോഗം. എട്ടിന് രാവിലെ പത്ത് മണിക്ക് കെ സുധാകരൻ എം പി സമ്മേളനംഉൽഘാടനം ചെയ്യും. തുടർന്ന് നടക്കുന്നപ്രതിനിധി സമ്മേളനംകെ പി സി സി
പ്രസിഡണ്ട് അഡ്വ:സണ്ണിജോസഫ് എം എൽ എയും ഉൽഘാടനം ചെയ്യും.ഇരുന്നൂറിൽപരം പ്രതിനിധികൾ പങ്കെടുക്കും.രണ്ടുമണിക്ക് "നഗരസഭകൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും " എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിന്റെ ഉൽഘാടനം കോർപറേഷൻ മേയർ അഡ്വ: പി ഇന്ദിര നിർവഹിക്കും.
2024 ജൂലൈ മുതൽ ലഭിക്കേണ്ട ശമ്പള - പെൻഷൻ പരിഷ്കരണം, ഡി എ നിഷേധിക്കൽ , സർവ്വീസ് റൂൾ , പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാട്ട്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക തുടങ്ങിയകാര്യങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി ഏഴിന് വൈകുന്നേരംനാല് മണിക്ക് മുനിസിപ്പൽ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച്പ്രകടനവുമുണ്ടായിരിക്കും.കെ എൻഎ അമീർ ,സ്വാഗതസംഘം കൺവീനർമാരായ സി പവിത്രൻ, കെ പി മനോജ്,ടി വിനോദ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
.jpg)


