കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ കൽപ്പറ്റയിൽ കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി
May 26, 2023, 10:26 IST

കൽപ്പറ്റ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ കൽപ്പറ്റയിൽ കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായാണ് കെ.ജി.ഒ.എഫ് ' വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തിയത്. സി.പി.ഐ. ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി.സിനി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അമൽ വിജയ്, സെക്രട്ടറിയേറ്റ് അംഗം വി.വിക്രാന്ത്, പി.റിയാസ്, കെ. ബിനിൽ , ശ്രീജിത്ത് വാകേരി, വി.ജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.