റബ്ബർ വില 300 രൂപയാക്കാൻ കേരള കർഷക സംഘം രാജ്ഭവൻ മാർച്ച് നടത്തും

google news
frgj

കണ്ണൂർ: റബ്ബറിന് 300 രൂപ വില നിശ്ചയിച്ച് കേന്ദ്ര സർക്കാർ സംഭരിക്കുകയെന്ന ആവശ്യമുന്നയിച്ച് കേരള കർഷക സംഘം മെയ് 26 ന് രാജ്ഭവൻ മാർച്ചു നടത്തുമെന്ന് കേരള കർഷക സംഘം കണ്ണൂർ ജില്ലാ സെക്രട്ടറി എം. പ്രകാശൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രക്ഷോഭത്തിന്റെ ഭാഗമായി മെയ് 25, 26 തീയ്യതികളിൽ രാജ്ഭവനിലേക്ക് 1000 കൃഷി കാരുടെ ലോംഗ് മാർച്ച് നടത്തും. ഇതിന്റെ ഭാഗമായി കണ്ണൂർ ജില്ലയുടെ നാല് മേഖലകളിലേക്കും റബ്ബർ കർഷകരുടെ ലോംഗ് മാർച്ച് നടത്തും. മെയ് 22 ന് വൈകുന്നേരം മൂന്ന് മണിക്ക് ചെറുപുഴ - ചെമ്പേരി ലോംഗ് മാർച്ച് ചെറുപുഴയിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. അഡ്വ.കെ.ജെ ജോസഫ് ജാഥാ ലീഡറാകും.


മെയ് 23ന് ചുങ്കക്കുന്ന് - ഇരിട്ടി മേഖലാ മാർച്ച് ചുങ്കക്കുന്നിൽ സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചു മണിക്ക് ഇരിട്ടിയിൽ സമാപന സമ്മേളനം മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ലോങ് മാർച്ചിന്റെ ഭാഗമായി രണ്ടു സഹ മാർച്ചുകൾ വള്ളി തോട്ടിൽ നിന്നും ഇരിട്ടിയിലേക്ക് മെയ് 23 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കെ.വി സുമേഷ് എം.എൽ.എയും പയ്യാവൂരിൽ നിന്നും ചെമ്പെരിയിലേക്ക് ഉച്ചയ്ക്ക് രണ്ടു മണിക്ക് ടി.ഐ മധുസൂദനൻ എം.എൽ.എയും ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ എം. പ്രകാശൻ , അഡ്വ.കെ.ജെ ജോസഫ് ,എ.ആർ സക്കീന പി.ഗോവിന്ദൻ എന്നിവർ പങ്കെടുത്തു.

Tags