കേരള അഡ്വര്‍ടൈസിങ്ങ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 26, 27 തീയ്യതികളില്‍ കണ്ണൂരിൽ

കണ്ണൂര്‍:കേരള അഡ്വര്‍ടൈസിങ്ങ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 26, 27 തീയ്യതികളില്‍കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ നടക്കുമെന്ന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സമ്മേളനത്തിന്റെ ഭാഗമായി 26ന് വൈകീട്ട് മൂന്നു മണിക്ക് കണ്ണൂര്‍ നഗരത്തില്‍ റോഡ് സുരക്ഷ ബോധവല്‍കരണ റാലി നടക്കും.
സമ്മേളന നഗരി പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലി സിറ്റി പോലീസ് കമീഷണര്‍ അജിത് കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.ശനിയാഴ്ച്ച രാവിലെ 10 മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം കെ. സുധാകരന്‍ എം.പി.യും ആര്‍ട് ഗ്യാലറി മേയര്‍ അഡ്വ.ടി.ഒ.മോഹനനും ഉദ്ഘാടനം ചെയ്യും.
പൊതുസമ്മേളനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാനം ചെയ്യും. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍ എ നിര്‍വഹിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സ്ഥാപക പ്രസിഡന്റും രക്ഷാധികാരിയുമായ വെണ്‍പകല്‍ ചന്ദ്രമോഹനന്‍, സംസ്ഥാന ഭാരവാഹികളായ സെയ്ദ് അക്ബര്‍, ജി. രമേഷ് ബാബു, ജനറല്‍ കണ്‍വീനര്‍ പ്രകാശന്‍ കുട്ടമത്ത് , സാദിക്ക് പിലാക്കണ്ടി, സജി മാപ്പലകയില്‍ എന്നിവര്‍പങ്കെടുത്തു.