കടലുണ്ടി - വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവിൽ നിർത്തിവെച്ച തോണി സർവിസിന് തുടക്കമായി
May 18, 2023, 21:41 IST

വള്ളിക്കുന്ന്: കടലുണ്ടി - വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവിൽ നിർത്തിവെച്ച തോണി സർവിസിന് തുടക്കമായി. തുറമുഖ വകുപ്പിന്റെയും വനം വകുപ്പിന്റെയും കർശന മാനദണ്ഡങ്ങൾ പാലിച്ചാണ് കടലുണ്ടി പുഴയിലൂടെ രാവിലെ എട്ട് മുതൽ സർവിസ് ആരംഭിച്ചത്.
അഞ്ച് മണി വരെയാണ് സർവിസ്. 30 ഓളം തോണികളാണ് ഇവിടെയുള്ളത്. കണ്ടൽ കാടുകൾക്കിടയിലൂടെയും പക്ഷിസങ്കേതത്തിലൂടെയും കടലുണ്ടിക്കടവ് അഴിമുഖ പ്രദേശത്തിലൂടെയുമാണ് തോണിയാത്ര.