യുവജന കമ്മീഷൻ കാസര്ഡ​ഗോട് ജില്ലാതല അദാലത്ത്; ആറ്‌ പരാതികള്‍ തീർപ്പാക്കി

YuvajanCommission

കാസർ​ഗോട്  :  സംസ്ഥാന യുവജന കമ്മീഷന്‍ കാസർകോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഹാളിൽ വെച്ച് നടന്ന ജില്ലാ അദാലത്തിൽ അദാലത്തിൽ യുവജന കമ്മീഷൻ അംഗം പി.പി. രൺദീപ്  പരിഗണിച്ച12 പരാതികളിൽ  ആറ് പരാതികൾ പരിഹരിച്ചു.  ആറ് പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. പുതിയതായി 5 പരാതികൾ ലഭിച്ചു.

 വിവിധ സ്വകാര്യ സ്ഥാപനത്തിലെ വേതന കുടിശ്ശിക , വിദേശത്ത് തൊഴിൽ വാഗ്ദാനം ചെയ്ത് സാമ്പത്തികതട്ടിപ്പ്,സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ, സൈബർ തട്ടിപ്പ്, പി.എസ്.സിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ
 എന്നീ വിഷയങ്ങളിലാണ് പരാതികൾ ലഭിച്ചത്. ലഹരിക്കെതിരായി യുവജന പ്രാധാന്യമുള്ള ഇടങ്ങൾ കേന്ദ്രീകരിച്ച് വിവിധ ക്യാമ്പയിനുകൾ നടപ്പിലാക്കി വരുകയാണെന്നും സൗജന്യ നിയമസഹായത്തിനായി 18001235310 എന്ന ടോൾഫ്രീ നമ്പർ  യുവജനകമ്മീഷൻ്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ടെന്നും യുവജന കമ്മീഷൻ അറിയിച്ചു. അദാലത്തിൽ അഡ്മിനിട്രേറ്റീവ് ഓഫീസർ എ ഷഹൻഷാ , അസിസ്റ്റന്റ്  പി അഭിഷേക് എന്നിവർ പങ്കെടുത്തു.
 

Tags