ലോക കാൻസർ ദിനം: കാസർ​ഗോട് ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു

WorlD CancerDay

കാസർ​ഗോട് :  ലോക കാൻസർ ദിനാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം കോൺഫെറൻസ് ഹാളിൽ കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ജയചന്ദ്രൻ നിർവഹിച്ചു. വാർഡ് മെമ്പർ സജിത ശ്രീകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ അജയ് രാജൻ മുഖ്യപ്രഭാഷണം നടത്തി. 

tRootC1469263">

വാർഡ് മെമ്പർ ജോളി തോമസ്, കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ പി കെ ജിഷ, ജില്ലാ പാലിയേറ്റീവ് കോഓർഡിനേറ്റർ ഷിജി ശേഖർ എന്നിവർ സംസാരിച്ചു. എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ എം വി കൃപേഷ് സ്വാഗതവും പബ്ലിക് ഹെൽത്ത് നേഴ്സ് കെ ശ്രീജ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി ബോധവത്കരണ സെമിനാറും പാലിയേറ്റീവ് വളണ്ടിയർമാരുടെ സംഗമവും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

എല്ലാ വർഷവും ഫെബ്രുവരി 4 നാണ് ലോക ക്യാൻസർ ദിനമായി ആചരിച്ചു വരുന്നത്. ക്യാൻസറിനെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. 2025-2027 വരെയുള്ള ലോക കാൻസർ ദിന സന്ദേശം 'യുണൈറ്റഡ് ബൈ യുണീക്' എന്നതാണ്. 'വ്യത്യസ്തതകൾക്കിടയിലും അതിജീവനത്തിനായി നമുക്ക് ഒന്നിക്കാം' എന്നതാണ് ഈ സന്ദേശം കൊണ്ട് അർത്ഥമാക്കുന്നത്. ഈ സന്ദേശത്തെ മുൻ നിർത്തി ജില്ലയിലെ മുഴുവൻ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. എ വി. രാംദാസ് അറിയിച്ചു.

Tags