ചിറ്റാരിക്കലിൽ സാധനങ്ങൾ ഇറക്കുന്നതിനിടെ പിന്നോട്ട് നീങ്ങിയ ജീപ്പിടിച്ച് കുഴൽ കിണർ തൊഴിലാളി മരിച്ചു

Tubewell worker dies after being hit by a reversing jeep while unloading goods in Chittarikal

 ചിറ്റാരിക്കൽ : കുഴൽ കിണർ കുഴിക്കാനുള്ള സാമഗ്രികൾ ഇറക്കുന്നതിനിടെ ജീപ്പ് പിറകോട്ട് നീങ്ങി അപകടത്തിൽപ്പെട്ട് തൊഴിലാളി മരിച്ചു. തമിഴ്നാട് നാമക്കൽ മാങ്കുട്ടിപാളയം സ്വദേശി രാജഗോപാലിൻ്റെ മകൻ മുരളീ രാജഗോപാലാ (40) മരിച്ചത്.  ഇന്നലെ രാത്രി 11 മണിയോടെ ചിറ്റാരിക്കാൽ മണാട്ടികവലയിലായിരുന്നു അപകടം. 

കുഴൽ കിണർ കുഴിക്കാനുള്ള റാഡുകൾ ഇറക്കുന്നതിനിടെ ജീപ്പ് പിന്നോട്ടു നീങ്ങി തൊഴിലാളിയുടെ ദേഹത്ത് ഇടിക്കുകയായിരുന്നു ഗുരുതരമായി പരിക്കേറ്റ ഇയാളെ കാസർകോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരാതിയിൽ കേസെടുത്ത ചിറ്റാരിക്കൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി അപകടത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുഴൽ കിണർ കുഴിക്കുന്ന സ്ഥാപനത്തിൻ്റെ ഉടമ ജയിംസ് പന്തക്കാലിനെതിരെ കേസെടുത്തിട്ടുണ്ട്.

Tags