വെൽഡിംഗ് തൊഴിലാളി ഷോക്കേറ്റുമരിച്ചു

Welding worker dies of shock
Welding worker dies of shock

ചന്തേര; ജോലിക്കിടെ ഉദിനൂരിൽ വെൽഡിംഗ് തൊഴിലാളിഷോക്കേറ്റ് മരിച്ചു. ബങ്കളം വൈരജാതൻക്ഷേത്രത്തിനു സമീപം വാടക ക്വാട്ടേഴ്സിൽ താമസിക്കുന്ന വെൽഡിങ് തൊഴിലാളി രാജേഷ് (45 ) ആണ് മരിച്ചത്. 

ശനിയാഴ്ച വൈകുന്നേരം 4.30മണിയോടെ ഉദിനൂർ തെക്കുംപുറത്തെ സ്വകാര്യ വ്യക്തിയുടെവീട്ടിൽ ജോലി ചെയ്യുന്നതിനിടെ വൈദ്യുത വയറിൽ നിന്ന് ഷോക്കേറ്റാണ് അപകടം. കോണിയിൽ നിന്നും തെറിച്ച് കോൺക്രീറ്റ് സ്ലാബിൽ തലയിടിച്ച് വീഴുകയായിരുന്നു. 

tRootC1469263">

തൃക്കരിപ്പൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചന്തേര പൊലിസ് ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Tags