ജല സുരക്ഷ; കാസർകോട് ജില്ലയില്‍ ജാഗ്രതവേണം

pipe water
pipe water

കാസർകോട് : ജില്ലയിലെ ജലക്ഷാമം തടയാനും ജലവിനിയോഗം ശാസ്ത്രീയമായി ക്രമപ്പെടുത്താനും രൂപം നല്‍കിയ ജലബജറ്റ് മികച്ച മാതൃകയാവുകയാണ്. ജില്ലയില്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലെ മഴക്കണക്കുകളും ജലലഭ്യതയും വിശദമായി വിശകലനം ചെയ്ത്, ജലോപയോഗം സുഗമമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുക എന്നതാണ്  ബജറ്റിന്റെ ലക്ഷ്യം. ജലബജറ്റിലുടെ ഒരോ സമയത്തും ജലത്തിന്റെ അളവ് മിച്ചമാണോ കുറവാണോ എന്നത് വിലയിരുത്തി, ജലക്ഷാമം പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ രൂപപ്പെടുത്തുന്നു. വിവിധ ആവശ്യങ്ങള്‍ക്ക് ലഭ്യമായ വെള്ളം എത്രമാത്രം വിനിയോഗിക്കാമെന്നതിന്റെ കൃത്യമായ കണക്കുകൂട്ടലും ജല സ്രോതസ്സുകള്‍ സംരക്ഷിക്കാനുള്ള നടപടികളും പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്യുന്നു.

ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളും മൂന്ന് നഗരസഭകളും ജലബജറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഈ ജല ബജറ്റുകളെ സംയോജിപ്പിച്ച്് ബ്ലോക്ക് പഞ്ചായത്ത് തലത്തിലും ജില്ലാ പഞ്ചായത്ത് തലത്തിലും സംസ്ഥാനത്ത് ആദ്യമായി ജില്ലാ പഞ്ചായത്തിന് നേതൃത്വത്തില്‍ ജലബജറ്റ് തയ്യാറാക്കി. തുടര്‍ന്ന് വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ജലസുരക്ഷാ പ്ലാന്‍ തയ്യാറാക്കുകയും ജില്ലാതല സാങ്കേതിക സമിതി അംഗീകരിക്കുകയും ചെയ്തു

Tags