വീട്ടിലെ വോട്ട് ; പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങള്‍ കാസർ​ഗോട് ജില്ലാ കളക്ടർ സന്ദര്‍ശിച്ചു

Voting at home; Kasaragod District Collector visits polling material distribution centers

കാസർ​ഗോട് : വീട്ടിലെ വോട്ട് പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിൽ  കാസര്‍കോട് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശനം നടത്തി,നിർദ്ദേശങ്ങൾ നൽകി. കേരള നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഇന്ന് മുതൽ ആരംഭിക്കുകയാണെന്നും വീട്ടിലെ വോട്ട് നിഷ്പക്ഷമായും സ്വതന്ത്രമായും സുതാര്യമായും രേഖപ്പെടുത്താനുള്ള സംവിധാനം ജില്ലാഭരണ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

കാസർകോട് , മഞ്ചേശ്വരം മണ്ഡലങ്ങളിലെ പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രമായ കാസർകോട്  ഗവൺമെൻറ് കോളേജ്, ഉദുമ നിയോജകമണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രമായ നായന്മാർമൂല ടി ഐ എച്ച് എസ് എന്നിവിടങ്ങളിലാണ് ജില്ലാ കലക്ടർ സന്ദർശനം നടത്തിയത് വരണാധികാരികളായ വി പി രഘുമണി, ലിപു എസ് ലോറൻസ് എന്നിവർ കളക്ടറെ സ്വീകരിച്ചു.

Tags