ചെങ്കളയിലെ അപ്പാർട്ട്മെന്റിൽ അശാസ്ത്രീയ മാലിന്യ സംസ്‌കരണം കണ്ടെത്തി പിഴ ചുമത്തി
കാസർഗോട് : ചെങ്കളയിലെ അപ്പാർട്ട്മെന്റും പരിസരവും പരിശോധിച്ചപ്പോൾ കണ്ടെത്തിയ നിയമലംഘനത്തിന് കെട്ടിട ഉടമയ്ക്ക് ഇരുപതിനായിരം രൂപ പിഴ ചുമത്തി. 14 ക്വാർട്ടേഴ്സുകളുള്ള ബിൽഡിങ്ങിന്റെ മുകളിലെ നിലയിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറാതെ പലയിടങ്ങളിലായി നിക്ഷേപിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ മൂന്നു ഭാഗങ്ങളിൽ നിന്നും മലിനജല പൈപ്പ് തകരാറിലായി കെട്ടിടത്തിന് ചുറ്റും മലിനജലം കെട്ടിനിൽക്കുകയും റോഡിലേക്ക് ഒഴുകിയെത്തുകയും ചെയ്തിട്ടുണ്ട്. കെട്ടിട ഉടമയെ ബന്ധപ്പെട്ട് രണ്ടുദിവസത്തിനകം പ്രശ്നം പരിഹരിക്കുന്നതിനും തുടർനടപടികൾക്കായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും നിർദ്ദേശം നൽകുകയും ചെയ്തു.
സി.കെ.സി.എൽ ഇൽ നിന്നും റിജക്ടഡ് മാലിന്യങ്ങൾ ശേഖരിക്കുന്ന നീലേശ്വരത്തുള്ള ഏജൻസി മാലിന്യങ്ങൾ സംഭരണ ഷെഡിന് വെളിയിൽ കൂട്ടിയിട്ടതിന് ഉടമയ്ക്ക് 10000 രൂപ പിഴ ചുമത്തി. മുനിസിപ്പൽ പരിധിയിലെ സെന്റ് പീറ്റേഴ്സ് സ്‌കൂൾ, തേജസ്വിനി ആശുപത്രി എൻമകജെ പഞ്ചായത്തിലെ അടിയനടുക്കയുള്ള സൂപ്പർമാർക്കറ്റ്, കോർട്ടേഴ്സ് മൊഗ്രാലിലെ ക്വാർട്ടേഴ്‌സ്, സൂപ്പർ മാർക്കറ്റ്, ബെള്ളൂർ നാട്ടക്കല്ലിലെ ഗവൺമെന്റ് ഹൈസ്‌കൂൾ, ക്വാർട്ടേഴ്സ് എന്നീ സ്ഥാപന ഉടമകൾക്കായി നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 30000 രൂപ പിഴ ചുമത്തി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ സ്‌ക്വാഡ് ലീഡർ കെ.വി മുഹമ്മദ് മദനി, സ്‌ക്വാഡ് അംഗം വി.എം ജോസ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ രശ്മി.കെ, ടിജോ.കെ ജോർജ്, സുരേഷ് .കെ എന്നിവർ പങ്കെടുത്തു.
.jpg)

