അംഗീകാരമില്ലാത്ത കോഴ്‌സുകൾ വിദ്യാർഥികൾ വഞ്ചിക്കപ്പെടരുത്: ആരോഗ്യ ശാസ്ത്ര സർവകലാശാല കോഴ്‌സ് വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യം

lap

കാസർ​ഗോട് :  കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ അംഗീകാരമില്ലാതെ നിരവധി അനധികൃത സ്ഥാപനങ്ങൾ കോഴ്‌സുകൾ നടത്തുന്നതായി സർവകലാശാലയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാൽ സർവകലാശാല അഫിലിയേറ്റ് ചെയ്ത അംഗീകൃത സ്ഥാപനങ്ങളുടെയും കോഴ്‌സുകളുടെയും വിശദവിവരങ്ങൾ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ് . ആരോഗ്യ ശാസ്ത്ര കോഴ്‌സുകളിൽ പ്രവേശനം നേടാൻ

ആഗ്രഹിക്കുന്നവർ സർവകലാശാലയുടെ ഔദ്യോഗിക

വെബ്സൈറ്റ് സന്ദർശിച്ച് അംഗീകൃത കോഴ്‌സുകളും സ്ഥാപനങ്ങളും

പരിശോധിച്ചതിന് ശേഷം മാത്രമേ പ്രവേശന നടപടികൾ സ്വീകരിക്കാവൂ എന്ന്  കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല രജിസ്ട്രാർ അറിയിച്ചു.

Tags