കാഞ്ഞങ്ങാട് കെ.എസ് ആർ ടി സി യിൽ കടത്തിയ രേഖകളില്ലാത്ത സ്വർണം പിടികൂടി

Undocumented gold smuggled into Kanhangad KSRTC seized

കാഞ്ഞങ്ങാട്: മഞ്ചേശ്വരത്ത് വാഹന പരിശോധനയിൽ അനധികൃതമായി കടത്തിയ സ്വർണം പിടികൂടി. എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയിൽ രേഖകൾ ഇല്ലാതെ കടത്തുകയായിരുന്നു സ്വർണമാണ് പിടികൂടിയത്.

കർണാടക ആർ ടി സി ബസ്സിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന സ്വർണമാണ് പിടികൂടിയത്. 595.68ഗ്രാം സ്വർണ്ണാഭരണങ്ങളുമായി പശ്ചിമ ബംഗാൾ സ്വദേശി സുരജിത് ഖോറായിയെയാണ് പിടികൂടിയത്. മതിയായ രേഖകൾ ഇല്ലാത്തതിനാൽ സ്വർണ്ണഭാരണങ്ങൾ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡിന് തുടർ നടപടികൾക്കായി കൈമാറി.

Tags