മൂന്നുമാസത്തിനുള്ളിൽ ഭിന്നശേഷി കാർഡ് ലഭ്യമാക്കും യു.ഡി.ഐ.ഡി അവലോകന യോഗം ചേർന്നു

rationcard

കാസർ​ഗോട് : യു.ഡി.ഐ.ഡി ഭിന്നശേഷി കാർഡ് ലഭ്യമാക്കലുമായി ബന്ധപ്പെട്ട കളക്ടറേറ്റ് വീഡിയോ കോൺഫറൻസ് ഹാളിൽ ഡെപ്യൂട്ടി കളക്ടർ (ആർ ആർ) ശ്രീജിത്തിന്റെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. മൂന്നുമാസത്തിനുള്ളിൽ ജില്ലയിലെ എല്ലാ ഭിന്നശേഷിക്കാർക്കും യു ഡി ഐഡി കാർഡ് ലഭ്യമാക്കും. 2015ലെ ഭിന്നശേഷി സെൻസസ് പ്രകാരം 35,000 പേർ ഭിന്നശേഷിക്കാർ ജില്ലയിലുണ്ട്. 

എന്നാൽ മുപ്പതിനായിരം പേർ മാത്രമേ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. ബാക്കി 5000 പേരെ കണ്ടെത്തി കാർഡ് ലഭ്യമാക്കും. ജില്ലാ മെഡിക്കൽ ഓഫീസർ കെ.ടി രേഖ,ജില്ലാ സാമൂഹ്യനീതി ഓഫീസർ ആര്യ പി രാജ്, ജില്ലാ പ്ലാനിങ് ഓഫീസർ ഡോ. അനിൽകുമാർ ബി.എം, അക്ഷയ കോഡിനേറ്റർ സന്തോഷ് കുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Tags