ചെറുവത്തൂരിൽ ബുളളറ്റ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ സർക്കാർ ജീവനക്കാരൻ മരിച്ചു
Sep 21, 2024, 09:48 IST
കാഞ്ഞങ്ങാട്: ചെറുവത്തൂരിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രക്കാരൻ ചീമേനി അത്തൂട്ടി സ്വദേശി ടി അഷ്റഫാണ് (52) മരിച്ചത്. കാസർകോഡ് കലക്ട്രേറ്റിലെ ജില്ലാ പട്ടിക വർഗ്ഗ വികസന ഓഫീസ് ജീവനക്കാരനാണ് ഇദ്ദേഹം.
ആനിക്കാടിയിൽ സ്കൂട്ടിയും ബുള്ളറ്റും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടം. ബുള്ളറ്റ് യാത്രക്കാരൻ നിടുംബയിലെ അഖിലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.