കാസർഗോഡ് വീടിൻ്റെ ചെങ്കൽ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികൾ ദാരുണമായി മരിച്ചു
കാസർഗോഡ് : അഡൂർ സഞ്ച കടവിൽ ദിവസങ്ങൾക്ക് മുൻപ് ഗൃഹപ്രവേശനം നടന്ന വീടിന് സമീപത്ത് നിന്നും കളിച്ചു കൊണ്ടിരുന്ന കുട്ടികൾ ചെങ്കൽ മതിലിടിഞ്ഞ് ദേഹത്ത് വീണു മരിച്ചു.
സഹോദരങ്ങളായ കുട്ടികളാണ് അതി ദാരുണമായിമരിച്ചത്. അഡൂർ പി എച്ച് സിക്ക് സമീപത്തുള്ള അബൂബക്കിൻ്റെ മക്കളായ മുസമ്മിൽ (14), മുൻസിർ (10) എന്നിവരാണ് മരിച്ചത്. മറ്റൊരു കുട്ടിക്ക് ഗുരുതരമായ പരുക്കേറ്റിട്ടുമുണ്ട്.
വീടിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരുന്ന് കളിക്കുമ്പോഴാണ് അപകടം. കനത്ത മഴയിൽമതിൽ ഇടിഞ്ഞ് ബസ് സ്റ്റോപ്പിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. ചെങ്കല്ലിനടിയിലായ കുട്ടികളെ നാട്ടുകാരും ആദൂർ പൊലിസും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെ മരണം സംഭവിച്ചു.
അപകടത്തിൽ ഒൻപത് വയസുള്ള കുട്ടിക്കാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ചെങ്കള ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച മുസമ്മിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്.
.jpg)

