കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ദേലമ്പാടി പ്രീമെട്രിക് ഹോസ്റ്റലിൽ ട്യൂഷൻ അധ്യാപക ഒഴിവ്‌

job vaccancy
job vaccancy

കാസർകോട് :  കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ദേലമ്പാടി പ്രീമെട്രിക് ഹോസ്റ്റലിൽ ( ആൺകുട്ടികളുടെ  ) ഹൈസ്‌കൂൾ തലത്തിൽ നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ് വിഷയത്തിൽ  ട്യൂഷൻ അധ്യാപക   ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
   
തൊഴിൽ രഹിതരായ ബിരുദ-ബിരുദാനന്തര ബിരുദധാരികൾക്ക് അപേക്ഷിക്കാം.     ബി.എഡ് യോഗ്യത ഉള്ളവർക്കും പരിസരവാസികൾക്കും മുൻഗണന.    6000 രൂപ  പ്രതിമാസ ഹോണറേറിയം ലഭിക്കും.രാവിലെയോ വൈകുന്നേരമോ ആയി മാസത്തിൽ 20 മണിക്കൂറാണ് ക്ലാസ്സെടുക്കേണ്ടത്.

tRootC1469263">

   താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ  അപേക്ഷ  ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജൂൺ 17 നകം    കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന  പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം.

Tags