പ്രാദേശിക ടൂറിസം വികസനത്തിന് ടൂറിസം നെറ്റ് വര്‍ക്ക്; കാസർകോട് ജില്ലാ പഞ്ചായത്ത് വികസന സെമിനാറില്‍ പുതുമകളേറെ


കാസർകോട് : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രാദേശിക ടൂറിസം വികസനത്തിന് കാസര്‍കോട്- കാഞ്ഞങ്ങാട് ടൂറിസം നെറ്റ് വര്‍ക്ക് പദ്ധതി നടപ്പിലാക്കും. കെ.എസ്.ആര്‍.ടി.സി, ബി.ആര്‍.ഡി.സി എന്നിവയുടെ സഹകരണത്തോടെ യാണ് പദ്ധതി നടപ്പിലാക്കുക. 'മണ്ണറിഞ്ഞ് കൃഷി' എന്ന പേരില്‍ ഗ്രാമ പഞ്ചായത്തുകളില്‍ സഞ്ചരിക്കുന്ന മണ്ണ് പരിശോധന പദ്ധതി നടപ്പിലാക്കും.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്ന തരത്തില്‍ സണ്‍ഡേ ലാബ് പദ്ധതി. തൊഴില്‍ പരിശീലന കേന്ദ്രം, മാരക രോഗബാധിതര്‍ക്ക് 1.50 കോടി മാറ്റിവെക്കും. അർബുദ ദിവസത്തെ രോഗികള്‍ക്ക് മരുന്ന് വാങ്ങിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുഖാന്തിരം മരുന്ന് എത്തിച്ച് നല്‍കും. രോഗികളുടെ വിവരങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ ശേഖരിച്ച് നല്‍കണം. ഗ്രാമീണ റോഡ് വികസനത്തിന് മൂന്ന് കോടി രൂപ. രോഗികള്‍ക്ക് ചികിത്സാ സഹായമായി 50 ലക്ഷം രൂപ മാറ്റിവെക്കും. നൈപുണ്യ വികസനത്തിന് 70 ലക്ഷം. സ്റ്റര്‍ട്ട് അപ് പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കും.
