ട്രെയിൻ യാത്രയ്ക്കിടെ വിദ്യാർത്ഥിനിയെ ശല്യം ചെയ്ത യുവാവ് റിമാൻഡിൽ

The youth who harassed the student during the train journey is in remand
The youth who harassed the student during the train journey is in remand

കാഞ്ഞങ്ങാട്: ട്രെയിന്‍ യാത്രയ്ക്കിടെ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കാസര്‍കോട് ബെള്ളൂര്‍ നാട്ടക്കല്‍ ബിസ്മില്ലാ ഹൗസില്‍ ഇബ്രാഹിം ബാദുഷയാണ് (28) കാസര്‍കോട് റെയില്‍വേ പൊലിസിൻ്റെ പിടിയിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം.

ചെന്നൈയില്‍ നിന്നും മംഗളൂരുവിലേക്കുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന്റെ സ്ലീപ്പര്‍ കോച്ചില്‍ വെച്ചാണ് വിദ്യാര്‍ഥിനി ലൈംഗികാതിക്രമത്തിന് ഇരയായത്. ട്രെയിന്‍ നീലേശ്വരത്ത് എത്തിയപ്പോള്‍ യുവാവ് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. യുവാവിന്റെ കൈ തട്ടിമാറ്റിയ പെണ്‍കുട്ടിയും കൂടെയുള്ളവരും ബഹളംവച്ചു. ഉടന്‍ തന്നെ ട്രെയിനില്‍ ഉണ്ടായിരുന്ന പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു.

ട്രെയിന്‍ കാഞ്ഞങ്ങാട്ട് എത്തിയപ്പോള്‍ പ്രതി കോച്ച് മാറിക്കയറി. മറ്റൊരു കോച്ചില്‍നിന്നാണു പ്രതിയെ പിടികൂടിയത്. പ്രതിയുമായി കാസര്‍കോട്ട് ഇറങ്ങുന്നതിനിടെ ഓടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടര്‍ന്നു പിടികൂടി. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags