തട്ടുമ്മൽ സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നു

THATTUMMALSTADIUM

കാസർ​ഗോട് : കോടോംബേളൂർ ഗ്രാമപഞ്ചായത്തിലെ തട്ടുമ്മൽ സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നു. 1.5 കോടി രൂപയാണ് സ്റ്റേഡിയം നവീകരണത്തിനായി പഞ്ചായത്ത് മാറ്റി വെച്ചത്. സ്റ്റേഡിയത്തിന്റെ ഡിസൈൻ അന്തിമമാക്കുന്നതിനായി പി.ഡബ്ല്യൂ.ഡി ആർക്കിടെച്ചർ വിങ് ഡെപ്യൂട്ടി ആർക്കിടെക്ട് സി.സുനി, പിഡബ്ല്യൂഡി കെട്ടിട ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പി. പ്രകാശൻ, പിഡബ്ല്യൂഡി കെട്ടിട ഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ ബെന്നി ജോസഫ്എന്നിവരും പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ചു.

കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി ജയചന്ദ്രൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് പി.രഘുനാഥ്, പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സുരേഷ് വയമ്പ്, പഞ്ചായത്തംഗം ടി.കൃഷ്ണൻ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരൻ, മുൻ ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, മുൻ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ജയശ്രീ എൻ.എസ്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എച്ച്.നാഗേഷ്, രാമചന്ദ്രൻ, വർഗീസ് എന്നിവർ പങ്കെടുത്തു. അന്തരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോൾ മൈതാനം ഗാലറി, ഭരണനിർവ്വഹണ ഓഫീസും സിന്തറ്റിക് ട്രാക്കും ശുചിമുറികളും ഇവിടെ പണിയുന്നുണ്ട്.
 

Tags