സീതാംഗോളി ഗവൺമെന്റ് ഐ.ടി.ഐ.യിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ താൽക്കാലിക നിയമനം

JOBS

കാസർ​ഗോട് : സീതാംഗോളി ഗവൺമെന്റ് ഐ.ടി.ഐ.യിൽ ഡി സിവിൽ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ (മുസ്ലിം കാറ്റഗറി )താൽക്കാലിക നിയമനം നടത്തുന്നു.  സീതാംഗോളി പുത്തിഗെ എകെജി നഗറിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐ ഓഫീസിൽ മാർച്ച് ഏഴിന് രാവിലെ പത്തിന് കൂടിക്കാഴ്ച നടക്കും. യോഗ്യത സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദം, ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ ട്രാഫ്‌സ്മാൻ സിവിൽ ട്രേഡിൽ എൻ.ടി.സിയും മൂന്നുവർഷത്തെ പ്രവർത്തിപരിചയവും എൻ.എ.സിയും ഒരു വർഷത്തെ പ്രവർത്തിപരിചയവും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാക്കണം. ഫോൺ 04998245099, 9446685096.
 

tRootC1469263">

Tags