കാസർകോട് തളങ്കര ഗവ. മുസ്‌ലിം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക നിയമനം

teacher

കാസർകോട് : കാസർകോട് തളങ്കര ഗവ. മുസ്‌ലിം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.ടി ഹിന്ദി നിയമനത്തിനുള്ള കൂടിക്കാഴ്ച ഒക്ടോബർ 26ന് രാവിലെ 11ന് നടക്കും.പെരിയയിലെ കാസർകോട് ഗവ. പോളിടെക്നിക് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗത്തിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ഒക്ടോബർ 26ന് രാവിലെ 10ന് നടക്കും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കിൽ കുറയാതെ എഞ്ചിനീയറിങ് ബിരുദം. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതമെത്തണം. ഫോൺ: 0467-2234020.

Tags