എളേരിത്തട്ട് ഇ. കെ. നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ അധ്യാപക നിയമനം
Jun 6, 2025, 19:49 IST


കാസർകോട് : എളേരിത്തട്ട് ഇ. കെ. നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ ഇംഗ്ലീഷ്, ജേണലിസം ഗസ്റ്റ് അധ്യാപകരെ നിയമിക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത : ബന്ധപ്പെട്ട വിഷയത്തില്‍ നെറ്റ്/പി.എച്ച്.ഡി . നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദക്കാരെയും പരിഗണിക്കും.
tRootC1469263">താല്‍പര്യമുളളവര്‍ www.eknmgc.ac.in എന്ന വെബ്‌സൈറ്റില്‍ ഉള്ള പ്രഫോര്‍മ പൂരിപ്പിച്ച സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നേരിട്ടോ തപാല്‍ മുഖേനയോ ജൂണ്‍ 12 ന് വൈകുന്നേരം മൂന്നിനകം കോളേജ് ഓഫീസില്‍ എത്തിക്കണം.ഫോണ്‍ : 0467 2245833, 9188900213
