ചെർക്കള സെൻട്രൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക നിയമനം
Oct 12, 2026, 18:56 IST
കാസർഗോട് : ചെർക്കള സെൻട്രൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് (സീനിയർ) അധ്യാപക തസ്തികയിൽ നിലവിലുള്ള താൽക്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം ഒക്ടോബർ 15 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്‌കൂൾ ഓഫീസിൽ നടക്കും. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നിശ്ചിത സമയത്ത് സ്‌കൂൾ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
.jpg)


