കാഞ്ഞങ്ങാട് മധ്യവയസ്‌കനെ തലയ്ക്കടിച്ച് വധിക്കാൻ ശ്രമം : പ്രതി അറസ്റ്റിൽ

Attempt to kill middle-aged man by hitting him on the head in Kanhangad: Suspect arrested

കാഞ്ഞങ്ങാട് :മേൽപ്പറമ്പ്റോഡിൽ വാഹനങ്ങൾ നിർത്തി മാർഗ്ഗതടസ്സം കണ്ട് ചോദിക്കാൻ ചെന്ന വഴി യാത്രക്കാരനെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് മൊബൈൽ ഫോണും 32,000 രൂപയും കവർന്നവധശ്രമ കേസിൽ പ്രതി അറസ്റ്റിൽ. നിരവധി കേസിലെ പ്രതിമേൽപ്പറമ്പ് ദേളിയിലെ ഡി എം ഷമീറിനെ (43)യാണ് മേൽപ്പറമ്പ് സ്റ്റേഷൻ ഇൻസ്പെക്ടർ എൻ പി രാഘവൻ അറസ്റ്റു ചെയ്തത്.കാസറഗോഡ് അണിഞ്ഞ ആലിങ്കത്തൊട്ടിയിലെ കെ എം ഷാഫി(61) യെ യാണ് പ്രതി വധിക്കാൻ ശ്രമിച്ചത്. 

tRootC1469263">

7ന് ഉച്ചയ്ക്ക് 12.50 ന് കളനാട് ദേളി സാദിയ അറബി കോളേജിനടുത്ത് കാപ്പുങ്കയം റോഡിലാണ് സംഭവം. വാഹനങ്ങൾ നിർത്തി വാക്തർക്കം കണ്ട് സ്ഥലത്തെത്തിയപ്പോഴാണ് പരാതിക്കാരൻ്റെ 12000 രൂപ വിലവരുന്ന ഫോണും കയ്യിലുണ്ടായിരുന്ന 32000 രൂപയും പ്രതിക വർന്ന് ഇരുമ്പ് ലിവർ കൊണ്ട് തലയ്ക്കടിച്ചത്. പരാതിക്കാരൻ സംഭവം മൊബൈൽ ഫോണിൽ ചിത്രീകരിച്ചുവെന്ന സംശയത്തിലായിരുന്നു പ്രതി അക്രമവും കവർച്ചയും നടത്തിയത്. പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു. മേൽപ്പറമ്പ്, ബേക്കൽ, കാസറഗോഡ്, തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ഹൊസ്ദുർഗ്  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Tags