ഉത്തര മലബാർ ജലോത്സവം സംഘടിപ്പിക്കാൻ 10 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ
Oct 24, 2026, 19:19 IST
കാസർഗോട് : ഉത്തര മലബാർ ജലോത്സവം സംഘടിപ്പിക്കാൻ 10 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവായി. ജലോത്സവ നടത്തിപ്പിന് ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് സന്ദീപ് വാര്യർ എം.എൽ.എ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.
കാസർകോട് ജില്ലയിലെ തേജസ്വിനി പുഴയുടെ തീരത്ത് കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ മേഖലകളിലായി വർഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ജലോത്സവം വടക്കൻ മലബാറിന്റെ തനത് ജലകായിക-സാംസ്കാരിക പാരമ്പര്യത്തിന്റെ ഭാഗവും പ്രദേശത്തിന്റെ പ്രധാന വിനോദസഞ്ചാര ആകർഷണവുമാണ്.
.jpg)


