കാസർഗോട് ജില്ലയുടെ പ്രവർത്തനം മാതൃകാപരമെന്ന് സംസ്ഥാന നിർവ്വഹണ സമിതി
കാസർഗോട് : നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമിന്റെ ഭാഗമായി നടക്കുന്ന ഗൃഹസന്ദർശനവുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമെന്ന് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ പറഞ്ഞു. യോഗത്തിൽ അധ്യക്ഷത വഹിച്ച കളക്ടർ ജില്ലയിൽ ഗൃഹസന്ദർശനം നടത്തുന്ന കർമ്മസേന അംഗങ്ങളുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. ജില്ലയിൽ നടക്കുന്ന മികച്ച പ്രവർത്തനങ്ങളെ കലക്ടർ അഭിനന്ദിച്ചു. പ്രവർത്തനങ്ങളുടെ നിലവിലെ പുരോഗതി, നേരിടുന്ന വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്യുകയും, ശേഷിക്കുന്ന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു. പദ്ധതിയുടെ ലക്ഷ്യങ്ങൾ ഫലപ്രദമായി കൈവരിക്കുന്നതിന് ഏകോപിതമായ പ്രവർത്തനം ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.
tRootC1469263">കാസർകോട് ജില്ല സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്ന് സംസ്ഥാന നിർവഹണ സമിതി അംഗം ടി.പി സുധാകരൻ. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന വികസനക്ഷേമ പഠന പരിപാടിയുടെ ജില്ലാതല അവലോകന യോഗത്തിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി പഞ്ചായത്തുകളിൽ വാർഡുകളിൽ സമ്പൂർണ്ണ ഗൃഹ സന്ദർശനം പൂർത്തിയാക്കിയിട്ടുണ്ട് സമ്പൂർണ്ണമായും പഞ്ചായത്തുകളിൽ ഗൃഹ സന്ദർശനം പൂർത്തിയാക്കാൻ കഴിയും. ഇത് കാസർകോട് ജില്ല നടത്തുന്ന മികച്ച പ്രവർത്തനമാണ്.
സംസ്ഥാന തല നിർവ്വഹണ സമിതി അംഗങ്ങളായ ടി.പി സുധാകരൻ, എം.ഗൗതം എന്നിവർ ഓൺലൈൻ വഴി പങ്കെടുത്തു. ജില്ല ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ റിപ്പോർട്ട് അവതരിപ്പിച്ചു. എൻഡോസൾഫാൻ ഡെപ്യൂട്ടി കളക്ടർ ലിപു എസ് ലോറെൻസ്, ജില്ലാ നിർവഹണ സമിതി അഗങ്ങളായ കെ.ബാലകൃഷ്ണൻ, കെ.അനിൽ കുമാർ, അസംബ്ലി മണ്ഡലം ചാർജ് ഓഫീസർമാരായ കെ.വി.സുധാകരൻ, കെ.സജിത്ത് കുമാർ, കെ.വി മനോജ് കുമാർ, എ.രവീന്ദ്ര, കെ.നാഗേഷ്, പരിശീലകരായ പി.എം നന്ദകുമാർ, ടി.വി വിനോദ് കുമാർ എന്നിവരും പഞ്ചായത്ത് തലചാർജ് ഓഫീസർമാരായ കെ.ഹരീഷ, എം.ജി വിജയൻ, ബി.ഉഷ, വി.വി ഷിജി എന്നിവരും ജില്ലയിലെ വിവിധ പഞ്ചായത്ത് തല ചാർജ് ഓഫീസർമാർ, നിർവഹണ സമിതി അംഗങ്ങൾ, പരിശീലകർ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
.jpg)


