സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 2026; വോട്ടെണ്ണൽ: ഉദ്യോഗസ്ഥരുടെ ഒന്നാംഘട്ട റാൻഡമൈസേഷൻ നടന്നു ; കാസർഗോട് ജില്ലയിൽ വോട്ടെണ്ണലിനായി 540 ഉദ്യോഗസ്ഥർ
കാസർഗോട് : സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 2026 മായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിൽ വോട്ടെണ്ണൽ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഒന്നാം ഘട്ട റാൻഡമൈസേഷൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്നു.ഇതോടെ ഏതൊക്കെ ഉദ്യോഗസ്ഥർക്ക് വോട്ടെണ്ണൽ ചുമതല ലഭിച്ചു എന്ന് 'ഓർഡർ 'സോഫ്റ്റ്‌വെയറിലൂടെ അറിയാൻ കഴിയും. എല്ലാ നിയോജകമണ്ഡലങ്ങളിലും ഇ വി എം ടേബിളുകളിലേക്ക് 20 വീതം കൗണ്ടിംഗ് സൂപ്പർവൈസർമാരും 20 വീതം കൗണ്ടിംഗ് അസിസ്റ്റന്റ് കളും 20 വീതം മൈക്രോ ഒബ്സർവർ മാരും ഉണ്ട്. പോസ്റ്റൽ ബാലറ്റ് ടേബിൾ ചുമതല കൂടി പരിഗണിച്ചാൽ ജില്ലയിൽ ആകെ 540 ഉദ്യോഗസ്ഥർക്ക് വോട്ടെണ്ണൽ ചുമതല നൽകിയിട്ടുണ്ട്.കൗണ്ടിംഗ് സൂപ്പർവൈസർമാർ എല്ലാം ഗസറ്റഡ് റാങ്കിലുള്ളവരാണ്. പോസ്റ്റൽ ബാലറ്റ് ടേബിളിന്റെ ചുമതല ഉള്ള കൗണ്ടിംഗ് അസിസ്റ്റന്റ്കളും ഗസറ്റഡ് റാങ്കിലുള്ളവരാണ്.മൈക്രോ ഒബ്സർവർമാർ കേന്ദ്ര സർക്കാർ ജീവനക്കാർ ആയിരിക്കും
40 ശതമാനം റിസർവോടെയാണ് ഉദ്യോഗസ്ഥരെ വോട്ടെണ്ണൽ ചുമതലകൾക്കായി വിന്യസിച്ചിരിക്കുന്നത്.എല്ലാ നിയോജക മണ്ഡലങ്ങളിലും 14 വീതം ഇവിഎം ടേബിളുകൾ ഉണ്ടായിരിക്കും. മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ നാല് പോസ്റ്റൽ ബാലറ്റ് ടേബിളുകളും കാസർകോട് നിയോജക മണ്ഡലത്തിൽ ഏഴ് പോസ്റ്റൽ ബാലറ്റ് ടേബിളുകളും ഉദുമ മണ്ഡലത്തിൽ ഒൻപത് പോസ്റ്റൽ ബാലറ്റ് ടേബിളുകളും കാഞ്ഞങ്ങാട് മണ്ഡലത്തിൽ 10 പോസ്റ്റൽ ബാലറ്റ് ടേബിളുകളും തൃക്കരിപ്പൂർ മണ്ഡലത്തിൽ 12 പോസ്റ്റൽ ബാലറ്റ് ടേബിളുകളും ക്രമീകരിക്കും.
വോട്ടെണ്ണൽ ചുമതലയുമായി ബന്ധപ്പെട്ട രണ്ടാംഘട്ട റാൻഡമൈസേഷൻ മെയ് രണ്ടിന് നടക്കും.മൂന്നാംഘട്ട റാൻഡമൈ സേഷൻ വോട്ടെണ്ണൽ ദിനമായ മെയ് നാലിന് രാവിലെ അഞ്ചുമണിക്ക് അതാത് നിയോജക മണ്ഡലം വരണാധികാരികളുടെ നേതൃത്വത്തിൽ കൗണ്ടിംഗ് സെന്ററുകളിൽ തന്നെ നടക്കും. ഒന്നും രണ്ടും റാൻഡമൈസേഷനുമായി ബന്ധപ്പെട്ട ചുമതലകളുടെ വിവരങ്ങൾ ഓർഡർ സോഫ്റ്റ്‌വെയർ വഴിയും മൂന്നാംഘട്ട (അവസാനഘട്ട) റാൻഡമൈസേഷന്റെ വിവരങ്ങൾ കൗണ്ടിംഗ് സെന്ററുകളിൽ വരണാധികാരികൾ നേരിട്ട് ലഭ്യമാക്കുകയും ചെയ്യും.
യോഗത്തിൽ എ ഡി എം കെ വി ശ്രുതി,ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എ എൻ ഗോപകുമാർ, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ കെ ലീന എന്നിവരുംഅഞ്ചു നിയോജകമണ്ഡലങ്ങളിലെയും വരണാധികാരികളും പങ്കെടുത്തു.
.jpg)

