സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ : കാസർഗോഡ് ജില്ലയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു
കാസർഗോഡ് : സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷനുമായി ബന്ധപ്പെട്ട് ജില്ലയിൽ നടത്തിയ എന്യൂമറേഷൻ ഫോം വിതരണത്തിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിനായി ജില്ലയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ ഒരു യോഗം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ വിളിച്ചു ചേർത്തു. ജില്ലാകളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അബ്ദുല്ല കുഞ്ഞി ചെർക്കള പി.രമേശ്, ഉമ്മർ പാടലടുക്ക, എം.രാജീവൻ നമ്പ്യാർ, കെ.വി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിൽ എന്യുമറേഷൻ ഫോം വിതരണം നല്ല രീതിയിൽ തന്നെ നടന്നു വരുന്നുണ്ടെന്ന് സംസ്ഥാനത്ത് ഫോം വിതരണത്തിൽ ഒന്നാം സ്ഥാനത്താണ് ജില്ല എന്നും ജില്ലാ കളക്ടർ യോഗത്തിൽ അറിയിച്ചു.
tRootC1469263">ശനിയാഴ്ചയും ഞായറാഴ്ചയും നടക്കുന്ന എന്യുമറേഷൻ ഫോം വിതരണത്തിൽ ബൂത്ത് ലെവൽ ഏജന്റ് മാരുടെ സഹായം വളരെ ആവശ്യമാണെന്നും മലയാള ഭാഷയിലുള്ള ഫോറം കന്നട ഭാഷയിലും പൂരിപ്പിക്കാമെന്നും ജില്ലാ കളക്ടർ പറഞ്ഞു. ബന്ധപ്പെട്ട കോളങ്ങളിലെ വിവരങ്ങൾ എന്തൊക്കെയാണെന്ന് പൊതുജനങ്ങളെ മനസ്സിലാക്കി കൊടുക്കാനും 2002 ലെ വോട്ടർപട്ടികയിലെ വിവരങ്ങൾ സൈറ്റിൽ നിന്ന് ലഭ്യമാക്കി കൊടുക്കാനും ബൂത്ത് ലെവൽ ഏജന്റ്മാർ സഹായിക്കണം. 2002 ലെ വോട്ടർ ആണെങ്കിൽ എന്യുമറേഷൻ ഫോമിൽ 2002 ലും ഉണ്ടായിരുന്ന വോട്ടർ ആയും ഇല്ലെങ്കിൽ മാതാവിന്റെയോ പിതാവിന്റെയോ മുത്തശ്ശന്റെയോ മുത്തശ്ശിയുടെയോ വിവരങ്ങൾ ഫോറത്തിലെ നിർദിഷ്ടഭാഗത്ത് പൂരിപ്പിക്കാം എന്നും പൂരിപ്പിച്ച എന്യുമറേഷൻ ഫോമുകൾ എത്രയും പെട്ടെന്ന് തിരികെ ഏൽപ്പിക്കണമെന്നും കളക്ടർ പറഞ്ഞു.
.jpg)


