കാസർകോട് ജില്ലയിൽ ഏഴാം തരം തുല്യത അദ്ധ്യാപക പരിശീലനം സംഘടിപ്പിച്ചു

kasrkodthulyatha

കാസർകോട്  : കാസർകോട് ജില്ലാ സാക്ഷരതാ മിഷൻ ജില്ലാ പഞ്ചായത്ത് പ്രൊജക്ടിൽപ്പെടുത്തി ഏഴാം തരം തുല്യത അദ്ധ്യാപക പരിശീലനം നടത്തി. ജില്ലയിൽ 230 മുതിർന്നവർ ഏഴാം തരം തുല്യതക്ക് പഠിക്കുന്നുണ്ട്. അവരെ പഠിപ്പിക്കുന്ന 40 അദ്ധ്യാപകർക്കാണ് പരിശീലനം നൽകിയത്. ജില്ലാ പഞ്ചായത്ത്  ലൈബ്രറി ഹാളിൽ നടന്ന പരിശീലനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ സോയ ഉദ്ഘാടനം ചെയ്തു. 

tRootC1469263">

ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു അദ്ധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ പി.എൻ ബാബു.  പരിശീലന മാർഗ്ഗ നിർദ്ദേശങ്ങൾ വിശദീകരിച്ചു. വി.അബ്ദുൾ സലാം, കെ.വി വിജയകുമാർ എന്നിവർ സംസാരിച്ചു. മലയാളം, കന്നട, ഇംഗ്ലീഷ്, ഹിന്ദി, സയൻസ്, സാമുഹ്യ പാഠം, ഗണിതം എന്നി വിഷയങ്ങളിലായി കെ.വി രാഘവൻ, എം.ഗോപിനാഥൻ,  സി.പി.വി വിനോദ് കുമാർ. പി.ചന്ദ്രൻ, കെ.വേണുഗോപാലൻ,  പി.എൻ ബാബു എന്നീ കെ.ആർ.പിമാർ ക്ലാസ്സെടുത്തു.

Tags