കാഞ്ഞങ്ങാട് എസ്.ഒ.എഫ് ആശുപത്രിയിൽ സെക്യൂരിറ്റി ഗാർഡ് നിയമനം

JOBS

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് എസ്.ഒ.എഫ് ആശുപത്രിയിൽ ജില്ലാ ഹോമിയോ ദിവസവേതനാടിസ്ഥാനത്തിൽ  സെക്യൂരിറ്റി ഗാർഡിനെ നിയമിക്കുന്നു. അപേക്ഷകർ 50നും 60നും ഇടയിൽ പ്രായമുള്ളവരും എട്ടാം ക്ലാസ് പാസായവരും ശാരീരിക ക്ഷമതയുള്ളവരുമായിരിക്കണം. വിമുക്തഭടന്മാർക്ക് മുൻഗണന ലഭിക്കുന്നതായിരിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ  ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി 16ന് രാവിലെ 10.30ന് കാഞ്ഞങ്ങാട് പുതിയകോട്ടയിലുള്ള ഗവ. ജില്ലാ ഹോമിയോ ആശുപത്രിയിൽ  നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ഫോൺ- 0467-2207902, 9745550183.

tRootC1469263">

Tags