തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധന പൂർത്തിയായി
കാസർഗോഡ് : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2025ന്റെ ഭാഗമായി ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും ലഭിച്ച നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. ജില്ലാ പഞ്ചായത്ത് നിയോജക മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനക്ക് ജില്ലാ പഞ്ചായത്ത് വരണാധികാരിയായ ജില്ലാ കളക്ടർ കെ.ഇമ്പശേഖർ നേതൃത്വം നൽകി.
tRootC1469263">തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2025ന്റെ കാസർകോട് ജില്ലാപഞ്ചായത്ത് നിയോജകമണ്ഡലങ്ങളിലേക്ക് സമർപ്പിച്ച 115 നാമനിർദേശ പത്രികകളിൽ 113 പത്രികകൾ സ്വീകരിച്ചു. രണ്ടെണ്ണം വരണാധികാരിയായ ജില്ലാ കളക്ടർ കെ.ഇമ്പശേഖർ നിരസിച്ചു. ഉപവരണാധികാരി എ.ഡി.എം പി.അഖിൽ, വരണാധികാരിയുടെ തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥാനാർത്ഥികൾ രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലേക്ക് നിലവിൽ 91 സ്ഥാനാർത്ഥികളാണ് ഉള്ളത്.
പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ ലഭിച്ച 88 നാമനിർദ്ദേശ പത്രികകളും സ്വീകരിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ ലഭിച്ച 97 പത്രികകളിൽ 96 പത്രികകൾ സ്വീകരിച്ചു. ഒരു പത്രിക നിരസിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് ്പഞ്ചായത്തിൽ ലഭിച്ച 92 നാമനിർദ്ദേശ പത്രികകളും സ്വീകരിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിൽ ലഭിച്ച 74 നാമനിർദേശ പത്രികകളും സ്വീകരിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ ലഭിച്ച 84 നാമനിർദ്ദേശ പത്രികകളും സ്വീകരിച്ചു. കാസർകോട് ബ്ലോക്ക് പഞ്ചായത്തിൽ ലഭിച്ച 117 നാമനിർദേശ പത്രികകളും സ്വീകരിച്ചു.
കാഞ്ഞങ്ങാട് നഗരസഭയിൽ ലഭിച്ച 339 പത്രികകളും സ്വീകരിച്ചു. കാസർകോട് നഗരസഭയിൽ ലഭിച്ച 189 നാമനിർദ്ദേശ പത്രികകളും സ്വീകരിച്ചു. നീലേശ്വരം നഗരസഭയിൽ ലഭിച്ച 171 പത്രികകളും സ്വീകരിച്ചു.
.jpg)

