സമഗ്ര 2026' ക്ഷേമപദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

SAMAGRA

കാസർ​ഗോട് : കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ കേരള സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി കെ.എസ്.ബി.സി.ഡി.സി നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം 'സമഗ്ര 2026' 23 ന് രാവിലെ ഒമ്പതിന് കൊച്ചി പള്ളുരുത്തി എസ് എൻ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി. ഡി സതീശൻ നിർവഹിച്ചു. ഗവ: വകുപ്പുകൾ, വികസന ഏജൻസികൾ, ധനകാര്യ- വികസന സ്ഥാപനങ്ങൾ, വ്യവസായ, സാമൂഹിക സംഘടനകൾ എന്നിവയെ ഒരേ വേദിയിൽ അണിനിരത്തുന്ന വികസന സംരംഭമാണിത്. 16000 ഗുണഭോക്താക്കൾക്കായി 200 കോടി രൂപ വായ്പാ നൽകി. കുടുംബശ്രീ സി.ഡി.എസ്സുകളിലും എൻ.ജി.ഒ കളിലും ഉൾപ്പെടെ 15000 ത്തിൽ അധികം ഗുണഭോക്താക്കൾക്കായി 100 കോടിയിലേറെ രൂപയുടെ വായ്പാ വിതരണവും ചെയ്തു.

'സമഗ്ര 2026' അനുബന്ധ പരിപാടി കാസർകോട് മുനിസിപ്പൽ വനിതാ ഹാളിൽ കാസർകോട് മുനിസിപ്പാലിറ്റി കൗൺസിലർ മധുകര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ ഷാഹിന സലീം അവർകൾ ഉദ്ഘാടനം ചെയ്ത്, 3.72 കോടി രൂപ കാസർകോട് ഓഫീസ് വിതരണം നടത്തി. കോർപ്പറേഷന്റെ വിവിധ വായ്പാപദ്ധതികളെ സംബന്ധിച്ചും വായ്പ തിരിച്ചടവ് സംബന്ധിച്ചും വിവരണം നൽകി. കാസർകോട് മുനിസിപാലിറ്റി സി.ഡി.എസ്സ് ചെയർപേഴ്സൺ ആയിഷത്ത് കൂബ്ര, പൈവളിഗെ ഗ്രാമ പഞ്ചായത്ത് സി.ഡി.എസ്സ് ചെയർപേഴ്സൺ സുജാത ബി റൈ എന്നിവർ സംസാരിച്ചു. കെ.എസ്.ബി.സി.ഡി.സി കാസർകോട് ജില്ലാ മാനേജർ എൻ.എം മോഹനൻ സ്വാഗതവും  പ്രൊജക്റ്റ് അസിസ്റ്റന്റ് കെ കെ ഇർഷാദ് നന്ദിയം പറഞ്ഞു.

Tags