റിസർവ് ബാങ്കിനെയും കാസർ​ഗോഡ് ജില്ലാ ഭരണ സംവിധാനത്തെയും യോജിപ്പിക്കുന്ന പാലമാണ് ലീഡ് ബാങ്കെന്ന് രാജ് മോഹൻ ഉണ്ണിത്താൻ

RajMohanUnnithan
RajMohanUnnithan

കാസർ​ഗോഡ് : റിസർവ് ബാങ്കിനെയും ജില്ലാ ഭരണസംവിധാനത്തെയും യോജിപ്പിക്കുന്ന പാലമാണ് ലീഡ് ബാങ്കെ ന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി.  2025-26 സാമ്പത്തിക വർഷം രണ്ടാം  പാദത്തിലെ   ജില്ലാതല ബാങ്കിംഗ് അവലോകനയോഗം കാസർകോട് ജില്ലാ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. ശക്തമായ ബാങ്കിംഗ് സംവിധാനം രാജ്യത്തെ ശക്തമായ സാമ്പത്തിക വ്യവസ്ഥയുടെ അടയാളപ്പെടുത്തലാണ്. ആനുവൽ ക്രെഡിറ്റ് പ്ലാൻ അനുസരിച്ച് ബാങ്കിംഗ് മേഖല കൃഷിക്കും സ്റ്റാർട്ടപ്പുകൾക്കും വിദ്യാഭ്യാസം, ഭവനം എന്നിവയ്ക്കും പ്രാധാന്യം കൊടുക്കുന്നുണ്ട്. ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പുകളിൽ ജാഗ്രത പുലർത്തണമെന്നും സൈബർ സുരക്ഷ ഉറപ്പുവരുത്തണമെന്നും അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ കെ ഇമ്പശേഖർ പറഞ്ഞു.

tRootC1469263">

കാസർകോടിന്റെ  ശരാശരി വായ്പ നിക്ഷേപ അനുപാതം 91.8 ശതമാനം ആണ്. ഇത് സംസ്ഥാന ശരാശരി വായ്പ നിക്ഷേപ അനുപാതത്തേക്കാൾ കൂടുതലാണ്. ജില്ലയിലെ ബാങ്കിംഗ് മേഖലയുടെ പ്രവർത്തന മികവാണ്.യോഗത്തിൽ നബാർഡിന്റെ 2026- 27 സാമ്പത്തിക വർഷത്തിലേക്കുള്ള പദ്ധതികളുടെ വിശദവിവരങ്ങൾ അടങ്ങിയ പുസ്തകം  'പൊട്ടൻഷ്യൽ ലിങ്ക്ഡ് ക്രെഡിറ്റ് പ്ലാൻ 2026- 27'പ്രകാശനം ചെയ്തു.

ജില്ലയിലെ ബാങ്കുകൾ 2025-26 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ 7412.75 കോടി രൂപ വായ്പ നൽകി. ജില്ലയിലെ ബാങ്കുകൾ കാർഷിക വായ്പ ഇനത്തിൽ ലക്ഷ്യമിട്ട 7900 കോടി രൂപയിൽ 4089.79 കോടി രൂപയുടെ (51.77%) ലക്ഷ്യം കൈവരിച്ചു. ചെറുകിട ഇടത്തരം വ്യവസായ മേഘലയിൽ ലക്ഷ്യമിട്ട 2053 കോടി രൂപയിൽ 1090.72 കോടി രൂപയുടെ (53.13%) ലക്ഷ്യം കൈവരിച്ചു.  ഭവന  വിദ്യാഭ്യാസം ഉൾപ്പെട്ട തൃതീയ മേഖലയിൽ ലക്ഷ്യമിട്ട 547 കോടി രൂപയിൽ 301.05 കോടി രൂപയുടെ (55.04%) ലക്ഷ്യം കൈവരിച്ച.  മുൻഗണനാ വിഭാഗത്തിൽ ലക്ഷ്യമിട്ട 10500 കോടി രൂപയിൽ 5481.55 കോടി രൂപ (52.21%) കൈവരിക്കുകയും ചെയ്തു.

ജില്ലയുടെ സാമ്പത്തിക വളർച്ച വിലയിരുത്തുന്നതിനുള്ള സുപ്രധാന വേദിയായ അവലോകനയോഗത്തിൽ ആർബിഐ  ലീഡ് ജില്ലാ ഓഫീസർ റ്റി.കെ ശ്രീകാന്ത്  നബാർഡ് ജില്ലാ വികസന മാനേജർ ഷാരോൺവാസ്, കനറാ ബാങ്ക് ജില്ലാ റീജിയണൽ ഹെഡ് ആർ.പി ശ്രീനാഥ് വിവിധ ബാങ്കുകളുടെ റീജിയണൽ മാനേജർമാർ സാമ്പത്തിക സാക്ഷരത കോഡിനേറ്റർമാർ, സർക്കാർ ജീവനക്കാർ, ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം ഡയറക്ടർ  എന്നിവർ പങ്കെടുത്തു. ലീഡ് ബാങ്ക് മാനേജർ എസ്.തിപ്പേഷ് സ്വാഗതവും സാമ്പത്തിക സാക്ഷരത കൗൺസിലർ ആർ.ഗിരിധർ നന്ദിയും പറഞ്ഞു.

Tags