പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന; അവലോകന യോഗം ചേർന്നു

PM DDKY MEETING

കാസർ​ഗോട് :  പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജനയുടെ ത്രൈമാസ അവലോകന യോഗം ചേർന്നു. കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കേന്ദ്ര ടൂറിസം മന്ത്രാലയം ജോയിന്റ് സെക്രട്ടറിയായ സെൻട്രൽ നോഡൽ ഓഫീസർ എസ്.ഹരികിഷോർ അവലോകനം നടത്തി. 

യോഗത്തിൽ എൽനിനോ പ്രതിഭാസവുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തു. ജില്ലയിലെ കർഷകർ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി കൊണ്ടുള്ള കൃഷി രീതികൾ അവലംബിക്കേണ്ടതാണെന്നും ആവശ്യമായ മറ്റു നിർദ്ദേശങ്ങൾ കൃഷിഭവനുകളിലൂടെ നൽകുമെന്നും  അറിയിച്ചു. യോഗത്തിൽ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ഇൻ ചാർജ്ജ് പി മിനിമേനോൻ , കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി.വി ആർജിത, ആത്മ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ ഇൻ ചാർജ്ജ് ഷെറിൻ മുള്ളർ തുടങ്ങിയവർ സംസാരിച്ചു. പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന നിർവ്വഹണം നടത്തുന്ന വിവിധ വകുപ്പുകളുടെ ജില്ലാ തലഉദ്യോഗസ്ഥർ പങ്കെടുത്തു.

കാർഷിക ഉൽപാദനക്ഷമത വർധിപ്പിക്കുക, വിള വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കുക, സുസ്ഥിര കാർഷിക രീതികൾ വ്യാപിപ്പിക്കുക, ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, വിളവെടുപ്പിന് ശേഷമുള്ള സംഭരണ സൗകര്യങ്ങൾ വികസിപ്പിക്കുക, കർഷകർക്ക് ഹ്രസ്വകാല-ദീർഘകാല വായ്പ ലഭ്യത വർധിപ്പിക്കുക, ക്ഷീരം, മത്സ്യം, കോഴിവളർത്തൽ തുടങ്ങിയ അനുബന്ധ മേഖലകൾക്ക് പ്രോത്സാഹനം നൽകുക. എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

Tags