കാസറഗോഡ് ബേക്കലിൽ ലോഡ്ജ് കേന്ദ്രീകരിച്ച് പെൺവാണിഭം ഉടമകൾക്കെതിരെ പൊലിസ് കേസെടുത്തു

Police register case against brothel owners based at lodge in Bekal Kasaragod

ബേക്കൽ: വിനോദ സഞ്ചാര കേന്ദ്രമായബേക്കലിൽ ലോഡ്ജ് കേന്ദ്രീകരിച്ച് വിവിധ സ്ഥലങ്ങളിൽ നിന്നും യുവതികളെ എത്തിച്ച് പെൺവാണിഭം നടത്തിയവരെ പൊലിസ് റെയ്ഡിൽ പിടികൂടി. സ്ത്രീകളും പുരുഷന്മാരുമാണ്പിടിയിലായത്. ഇതിന് സൗകര്യം ചെയ്തു കൊടുത്ത ലോഡ്ജ് നടത്തിപ്പുകാർക്കെതിരെ പൊലിസ് കേസെടുത്തു. 

tRootC1469263">

പള്ളിക്കര എസ്.എച്ച് ഹൈവേക്ക് സമീപം സ്ഥിതി ചെയ്യുന്ന സ്വകാര്യ ലോഡ്ജിലാണ് ബേക്കൽ എസ്.ഐ. ടി. അഖിലും സംഘവും റെയ്ഡ് നടത്തിയത്. ലോഡ്ജ് മുറിയിൽ നിന്നും വ്യഭിചാരത്തിലേർപ്പെട്ട കോഴിക്കോട് സ്വദേശിനിയേയും ബേളൂർ വിദ്യാപുരം സ്വദേശിയായ യുവാവിനെയും, കൊൽക്കത്ത, ബാംഗ്ലൂർ, ഉദുമ ബാരതുടങ്ങിയ സ്ഥലങ്ങളിലെ മൂന്നു സ്ത്രീകളെയും പിടികൂടി. 

ലോഡ്ജ് മുറിയിൽ നിന്നും പണവും ഗർഭനിരോധന ഉറകളും കണ്ടെടുത്തിട്ടുണ്ട്. തുടർന്ന് ലോഡ്ജ് നടത്തിപ്പുകാരായ തളിപ്പറമ്പ് കുറ്റ്യേരിയിലെ കെ.വി അബ്ദുൾ റഹ്മാൻ (50), കാസർഗോഡ് ആലമ്പാടി ബാവഹി നഗറിലെ മുഹമ്മദ് റിഷാദ് (36) എന്നിവർക്കെതിരെ കേസെടുത്തു. ഇവിടെ നിന്നും പിടികൂടിയ യുവതികളെ കോടതിയിൽ ഹാജരാക്കി മഹിളാ മന്ദിരത്തിലേക്ക് മാറ്റി.

Tags