കാസർകോട് വാഹനാപകടത്തിൽ പൊലീസ് ജീവനക്കാരന്റെ കാൽ അറ്റു

Police officer's leg amputated in Kasaragod road accident

കാസർഗോഡ് : കാസർകോട് നഗരത്തിലുണ്ടായ വാഹനാപകടത്തിൽ പൊലീസ് ജീവനക്കാരന്റെ കാൽ അറ്റു. ബോവിക്കാനം ബാവിക്കര മൂലയിലെ ബാബുരാജി(64)ന്റെ ഇടതു കാലാണ് അറ്റുപോയത്. കാസർഗോഡ് പുതിയ ബസ് സ്റ്റാന്റിന് സമീപത്താണ് അപകടം സംഭവിച്ചത്.

ബാബുരാജ് സഞ്ചരിച്ച സ്കൂട്ടറിൽ ലോറി ഇടിക്കുകകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിൽ ആയിപ്പോയ സ്കൂട്ടർ 50 മീറ്ററോളം ദൂരത്തേക്ക് നിരങ്ങി നീങ്ങി. തലനാരിഴയ്ക്കാണ് ഇയാളുടെ ജീവൻ രക്ഷപ്പെട്ടത്. പൊലിസും നാട്ടുകാരും ചേർന്ന് അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിച്ചു.

tRootC1469263">

Tags