ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫിസിയോതെറാപ്പിസ്റ്റ് നിയമനം

Physiotherapist
Physiotherapist

കാസർകോട് :  പിലിക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ  ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് പ്രോജക്റ്റ് മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു.

കൂടിക്കാഴ്ച   ജൂൺ 21 ന് ശനിയാഴ്ച രാവിലെ 11.30ന് ആശുപത്രിയിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി, ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണം. വിദ്യാഭ്യാസ യോഗ്യത - ബാച്ച്‌ലർഓഫ് ഫിസിയോ തെറാപ്പി  (കെ.എ.പി.സി/ഐ.എ.പി  രജിസ്‌ട്രേഷൻ) പിലിക്കോട് ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് മുൻഗണന. ഫോൺ- 8547705270.

tRootC1469263">

Tags