പരപ്പ ആസ്പിറേഷനല്‍ ബ്ലോക്ക് പ്രോഗ്രാം ജില്ലാതല അവലോകനയോഗം ചേര്‍ന്നു
കാസർഗോട് : നീതി ആയോഗിന്റെ പുരസ്കാരം നേടിയ പരപ്പ ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ നടപ്പ് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. പത്ത് സര്‍ക്കാര്‍ സ്കൂളുകളില്‍ ജിയോ ലാബുകള്‍ പൂര്‍ത്തിയായി. മാലോത്ത് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചായോത്ത് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍,പരപ്പ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍,അട്ടങ്ങാനം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കാലിച്ചാനടുക്കം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍,ബളാല്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പെരുമ്പട്ട ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍,ബളാന്തോട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തയ്യേനി ഗവണ്മെന്റ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലാണ് ജിയോ ലാബുകള്‍ പൂര്‍ത്തിയായത്. ഇതില്‍ ആറെണ്ണം ഉദ്ഘാടനം ചെയ്തിട്ടുണ്ട് ഗര്‍ഭിണികള്‍ക്കുള്ള പോഷകാഹാര വിതരണം കള്ളാര്‍ പഞ്ചായത്തില്‍ 100 ശതമാനമാണ്.ഈസ്റ്റ് എളേരി പഞ്ചായത്തില്‍ 75% വും പനത്തടിയില്‍ 98.15 ശതമാനവും കിനാനൂര്‍ കരിന്തളത്തില് 87.30% വും ബളാല്‍ 86. 05% വും പോഷകാഹാര വിതരണം നടത്തി. കാര്‍ഷിക മേഖലയില്‍ മണ്ണുകളുടെ സാമ്പിള്‍ പരിശോധിച്ച് സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ നല്കുന്ന പദ്ധതി 100 ശതമാനം പൂര്‍ത്തീകരിച്ചു.
ബ്രെയിന്‍ ഹെല്‍ത്ത് ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ജില്ലാ കോഡിനേറ്റര്‍മാരെ നിയോഗിച്ചു. 2070 പേര് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു 208 പേര്‍ക്ക് നാഡീ സംബന്ധമായ പ്രശ്നങ്ങള്‍ കണ്ടെത്തി, അതില്‍ 73 പേരെ വിദഗ്ധ പരിശോധനയ്ക്കായി നിര്‍ദ്ദേശിച്ചു. മുഴുവന്‍ അങ്കണവാടികളിലും കുടിവെള്ളവും ശുചിമുറി സൗകര്യവും ഉറപ്പാക്കി. ആറുമാസം വരെ പ്രായമുള്ള കുട്ടികളുടെ പോഷകാഹാര വിതര ണത്തില്‍ 73. 45%% കൈവരിച്ചു. പി എം പോഷണ്‍ അഭിയാന് പദ്ധതിയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രഗതി പോര്‍ട്ടലില്‍ ഈ മാസത്തിനകം വിവരങ്ങള്‍ രേഖപ്പെടുത്തണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ആസ്പിരെഷനല് ബ്ലോക്ക് പ്രോഗ്രാമു ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്തുന്നതിന് കൂടുതല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും പട്ടികവര്‍ഗ്ഗ മേഖലയില്‍ മൊബൈല്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനും യോഗത്തില്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് നിര്‍ദേശിച്ചു.
യോഗത്തില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ബിന്ദു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.രജിത, എ.ലത, പി.വി അനു, എം.രാജന്, ടി.വി ജയചന്ദ്രന്, പി.രഘുനാഥ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി.രാജേഷ്, എല്‍.എസ്.ജി.ഡി ജോയിന്‍ ഡയറക്ടര്‍ കെ.വി ഹരിദാസ്, ഡി.എം.ഒ കെ.ടി രേഖ, വനിത ശിശു വികസന വകുപ്പ് പ്രോഗ്രാം ഓഫീസര്‍ എ.കെ ജംല റാണി, എന്നിവരും ജില്ലാ പഞ്ചായത്ത്, ശിശു വികസന വകുപ്പ്, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, കൃഷി, ശുചിത്വ മിഷന് തുടങ്ങി വിവിധ വകുപ്പുകളിലെ പ്രതിനിധികളും പങ്കെടുത്തു.
.jpg)

