പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പരപ്പ ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം അവലോകന യോഗം
കാസർകോട് : ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ അവലോകനയോഗം കലക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ഇലക്ട്രോണിക്ക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ഡയറക്ടറും ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം കേന്ദ്ര പ്രഭാരി ഓഫീസറുമായ മുഹമ്മദ് വൈ സഫീറുള്ള.കെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ അധ്യക്ഷനായി.
എല്ലാ പട്ടികവര്‍ഗക്കാര്‍ക്കും ആറ് ആധികാരിക അടിസ്ഥാന രേഖകള്‍ ലഭ്യമാക്കുന്നതിനും അവ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കുന്നതിനുമായി ആരംഭിച്ച എ.ബി.സി.ഡി ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഫലമായി ജില്ലയിലെ 70% ആധാര്‍ ലിങ്ക് ചെയ്ത് സംസ്ഥാനത്ത് രണ്ടാം സ്ഥാനം കൈവരിക്കാന്‍ ജില്ലയ്ക്ക് സാധിച്ചതായി അക്ഷയ പ്രതിനിധികള്‍ പറഞ്ഞു.
ആരോഗ്യ മേഖലയിലും കാന്‍സര്‍ പ്രതിരോധത്തിനായും നടത്തിയ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ വിലയിരുത്തി. പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കായി ഉപകരണങ്ങള്‍ നല്‍കിയതായും അധികൃതര്‍ അറിയിച്ചു. പാലുല്‍പാദനവും അതിലൂടെ ക്ഷീരകര്‍ഷകരുടെ വരുമാനവും വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന പാലാഴി പദ്ധതിയും പരപ്പ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന പഞ്ചായത്തുകളെ ക്ഷയരോഗ വിമുക്തമാക്കാനും നടത്തിയ പ്രവര്‍ത്തനങ്ങളും ആരോഗ്യകേന്ദ്രങ്ങളിലെ പ്രസവ സൗകര്യങ്ങളും ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ മാതൃക പ്രവര്‍ത്തനങ്ങളായി കളക്ടര്‍ ചൂണ്ടിക്കാട്ടി. പ്രാഥമികാരോഗ്യ മേഖലയില്‍ ഇതുവരെ നേടിയ പുരോഗതികള്‍ യോഗത്തില്‍ വിലയിരുത്തി. ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി.രാജേഷ്, വിവിധ വകുപ്പ് പ്രതിനിധികള്‍, അസ്പിരേഷണല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എന്നിവര്‍ പങ്കെടുത്തു.
.jpg)


