ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു
Jul 20, 2026, 19:37 IST
കാസർഗോട് : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നീലേശ്വരം പോലീസിന്റെയും പുനർജനി പുരുഷ സ്വയം സഹായ സംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നീലേശ്വരം തൈക്കടപ്പുറം ഉന്നതി റോഡ് ജംഗ്ഷനിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. യോഗം നീലേശ്വരം സബ് ഇൻസ്‌പെക്ടർ രതീഷ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ നീലേശ്വരം നഗരസഭ കൗൺസിൽമാരായ കെ.പ്രകാശൻ, ടി.പി ബീന, ശ്രീജ സത്യൻ, വി.കെ റഷീദ, ബി.സീമ, സംഘം പ്രസിഡന്റ് കെ.വി ശശികുമാർ സെക്രട്ടറി കെ.വി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
.jpg)

