ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്; കാസർകോട് ജില്ലയില്‍ പരിശോധന ശക്തമാക്കി എക്‌സൈസ് വകുപ്പ്

excise1
excise1

കാസർകോട്: എക്‌സൈസ് എന്‍ഫോഴ്മെന്റ് എന്‍.ഡി.പി.എസ് സ്‌പെഷ്യല്‍ ഡ്രൈവ് - ഓപ്പറേഷന്‍ ക്ലീന്‍സ്ലേറ്റിന്റ്‌റെ ഭാഗമായി എക്‌സൈസ് എന്‍ഫോര്‍സ്‌മെന്റ് ആന്റ് ആന്ററി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എസ് പ്രശോഭിന്റെ നേതൃത്വത്തിലുള്ള പോലീസ്  സംഘം  ഉള്ളോടിയില്‍ കൃതിഗുരു എന്നയാളെ 15 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്ത് ഒരു എന്‍.ഡി.പി.എസ് കേസെടുത്തു. എക്‌സൈസ് എന്‍ഫോര്‍സ്‌മെന്റ് ആന്റ് ആന്റ്‌റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും ചേര്‍ന്ന് ബന്നടുക്കയില്‍ നിന്ന് അനീഷ് ബി എന്നയാളെ 20ഗ്രാം കഞ്ചാവും 0.2011 ഗ്രാം മെത്താഫിറ്റമിനും കൈവശം വെച്ചതിന് അറസ്റ്റ് ചെയ്തു കേസെടുത്തു.

കാസര്‍കോട് എക്‌സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി വിനോദനും സംഘവും ചേര്‍ന്ന് തളങ്കരയില്‍ നിന്ന് 86 ഗ്രാം കഞ്ചാവുമായി ശിഹാബുദ്ദീന്‍ കെ എസ് എന്നയാളെയും 16 ഗ്രാം കഞ്ചാവുമായി മുഹമ്മദ് സബീര്‍

. നീലേശ്വരം എക്‌സൈസ് റെയിഞ്ച് ഓഫീസിൽ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.വൈശാഖും സംഘവും ചേര്‍ന്ന് അച്ചാംതുരുത്തിയില്‍ നിന്ന്  12 ഗ്രാം കഞ്ചാവുമായി ഹരിന്‍ കുമാര്‍ എന്നയാളെയും ബദിയടുക്ക എക്‌സൈസ് റെയിഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സയീദ് മുഹമ്മദും സംഘവും ചേര്‍ന്ന് ഗോളിയടുക്കയില്‍ നിന്ന്  0.13 ഗ്രാം എം.ഡി.എം.എ യുമായി മുഹമ്മദ് സിനാന്‍ എന്നയാളെയും അറസ്റ്റ് ചെയ്തു. എന്‍.ഡി.പി.എസ്  കേസെടുത്തു.

Tags