ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഓണാഘോഷം ; കാസർകോട്‌ നഗരത്തിൽ നടക്കും

DTPCMEETNG

കാസർ​ഗോട് :  ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഓണാഘോഷം കാസർകോട്‌ നഗരത്തിൽ നടക്കും. ആഗസ്ത് 24 മുതൽ 30 വരെ വിവിധ കലാപരിപാടികളുടെയും മത്സരങ്ങളുടെയും ആണ് ഓണാഘോഷം സംഘടിപ്പിക്കുന്നത് പരിപാടിക്ക് സംഘാടകസമിതി അന്തിമ രൂപം നൽകി. 24ന് വൈകിട്ട് ഓണം വാരാഘോഷം രാജ്മോഹൻ ഉണ്ണിത്താൻ എംപി  കാസർകോട്‌  ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ ഉദ്ഘാടനം ചെയ്യും. 30 ന് സമാപന സമ്മേളനം ജില്ലയുടെ ചുമതലയുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി ഉദ്ഘാടനം ചെയ്യും. 

29 വൈകീട്ട്‌ 3.30ന് കാസർകോട് നഗരത്തിൽ സാംസ്കാരിക ഘോഷയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. കാസർകോട് നഗരത്തിലെ വ്യാപാരി വ്യവസായി സമൂഹം നേതൃത്വം നൽകി മെഗാ ഓണപൂക്കളം, വടംവലി മത്സരം, പുലിക്കളി,ഒപ്പന, തിരുവാതിര -മാർഗംകളി  പൂരക്കളി തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. പ്രശസ്ത ടീമുകൾക്കും പ്രമുഖരായ കലാകാരന്മാർക്കും പുറമേ ജില്ലയിലെ പ്രാദേശിക കലാ സംഘങ്ങൾക്കും കലാകാരന്മാർക്കും അവസരം ലഭിക്കുന്ന വിധമാണ് പരിപാടികൾക്ക് രൂപം നൽകിയിട്ടുള്ളത്. ശാസ്ത്രീയ നൃത്തവും നാടൻ കലാരൂപങ്ങളും  ഓണം വാരാഘോഷത്തിൽ അവതരിപ്പിക്കുന്നുണ്ട്. തിരുവനനപുരം ഭാരത് ഭവൻ്റെ സാംസ്കാരിക പരിപാടിയുടെ പ്രായോജകർ കാസർകോട് മുൻസിപാലിറ്റിയാണ്. കൊല്ലം ഷാഫിയുടെ ഗാനമേള പിലാത്തറ ലാസ്യ യുടെ നൃത്ത ശിൽപം അഥീനയുടെ നാടൻ കലാ സംഗമം തുടങ്ങിയ പരിപാടികളും ചാക്യാർകൂത്ത് യക്ഷഗാനം തുടങ്ങിയവയും അരങ്ങേറും. ഡിടിപിസി സെക്രട്ടറി പരിപാടി വിശദീകരിച്ചു

യോഗത്തിൽ കാസർകോട് നഗരസഭ ചെയർ പേഴ്സൺ ഷാഹിന സലിം അധ്യക്ഷത വഹിച്ചു .കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുള്ളക്കുഞ്ഞി ചെർക്കള, കാസർഗോഡ് നഗരസഭ വൈസ് ചെയർപേഴ്സൺ കെ.എം ഹനീഫ് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജാഫർ കമാൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സമീന മുജീബ്
അഷറഫ് കർള, മാഹിൻ കേളോട്ട്, ടി.എം ഇഖ്‌ബാൽ , നാഗേഷ് തെരുവത്ത്, അർജുനൻ തായലങ്ങാടി ഇ.വി ജെയിംസ് അബ്ദുൾ അസീസ് ,കെ ദിവുൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ സ്പെഷൽ ബ്രാഞ്ച് എസ് ഐ എം സുരേഷ് ഡി.ടി.പി.സി യിലെ അഞ്ജന  എന്നിവർ സംസാരിച്ചു ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ  സി.എ നസീബ് സ്വാഗതവും ഡിടിപിസി സെക്രട്ടറി ജികെ ജിജേഷ് കുമാർ നന്ദിയും പറഞ്ഞു.

Tags